പത്തനംതിട്ട: പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ വാല്‍വ് മാറ്റ ശസ്ത്രക്രിയയില്‍ മറ്റൊരു നാഴികക്കല്ലുകൂടി. ഹൃദയശസ്ത്ര ക്രിയയിലെ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങിയ അവസ്ഥയിലുള്ള രോഗികളില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി രോഗിയുടെ തുടയിലെ ധമനിയിലൂടെ വാല്‍വ് ഘടിപ്പിച്ച കത്തീറ്റര്‍ കടത്തിവിട്ട് പഴയ വാല്‍വിന് പകരം പിടിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് നടപ്പാക്കിയത്. പരുമല കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.മഹേഷ് നളിന്‍കുമാര്‍, ഡോ.സാജന്‍ അഹമ്മദ്, ഡോ.അരുണ്‍ കുമാര്‍ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. അപൂര്‍വം രോഗികളില്‍ മാത്രം കണ്ടുവരുന്ന ബൈകസ്പിഡ് അയോര്‍ട്ടിക് വാല്‍വ് എന്ന അവസ്ഥയില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി ഹരിഹരന്‍ പിള്ള (73), തിരുവല്ല പുല്ലാട് സ്വദേശിനി റോസമ്മ മാത്യു (77) എന്നിവരില്‍ ഹൃദയം തുറക്കാതെ ചുരുങ്ങിയ ഹൃദയവാല്‍വിന് പകരം പുതിയ വാല്‍വ് ഘടിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ഇരുവരും പൂര്‍ണ ആരോഗ്യമുള്ളവരായി ആശുപത്രിവിട്ടു. സാധാരണയായി അയോര്‍ട്ടിക് വാല്‍വ് ചുരുങ്ങുന്ന അവസ്ഥയിലുള്ള രോഗികളില്‍ ഹൃദയശസ്ത്രക്രിയ നടത്തി വാല്‍വ് മാറ്റിവെക്കുന്ന രീതിയാണ് അവലംബിച്ചുവരുന്നത്. വിദേശരാജ്യങ്ങളില്‍ അധികം ചെലവുവരുന്ന പുതിയ സാങ്കേതികവിദ്യ പകുതിയോളം ചെലവിലാണ് ആശുപത്രിയില്‍ നടത്തിയതെന്ന് ഡോ. മഹേഷ് നളിന്‍കുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.