പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് വലിയ പങ്കാണുള്ളത്. ജില്ലയില്‍ വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തണം. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കണം. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണം. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുകയാണ്. ഓക്സിജന്‍ ഉൽപാദനത്തില്‍ ജില്ല സ്വയം പര്യാപ്തമാണ്. എല്ലാ ആശുപത്രികളിലും ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പാക്കും. ഫെബ്രുവരി പതിനഞ്ചോടുകൂടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഐ.സി.യു സ്ഥാപിക്കും. കോന്നി മെഡിക്കല്‍ കോളജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക സൗകര്യം ഒരുക്കും. കോവിഡ് ഒക്യുപന്‍സി ഡാറ്റ അപ്ഡേറ്റ് ചെയ്തുതരാത്ത ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ കിടക്കകള്‍ നീക്കിഴവെക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവ ചെയ്യുന്നില്ല. അതിനൊരു തീരുമാനം ഉണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഡി.എം.ഒ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.