അനധികൃത വിദേശ മദ്യവിൽപനശാലകൾ പെരുകുന്നു

മല്ലപ്പള്ളി: താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത വിദേശ മദ്യവിൽപന നടക്കുന്നതായി പരാതി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മദ്യവിൽപന നടക്കുന്നു. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളും മറ്റു രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. കുപ്പിയൊന്നിന് 200 രൂപ മുതൽ 300 രൂപ വരെ അധികം നൽകിയാണ് ഇത്തരം കച്ചവടക്കാരിൽനിന്ന്​ മദ്യം വാങ്ങുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുനൽകുന്നതിൽനിന്ന്​ അമിത ലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനംപ്രതി വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഉണ്ട്. ഇതിൽ ഏറെയും യുവാക്കളാണ്. മലയോര മേഖലകലകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമാണവും സജീവമാണ്. മദ്യവിൽപന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യ സമയങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചില പ്രദേശങ്ങളിൽ മിനി ബാറുകൾ വരെ പ്രവർത്തിക്കുണുണ്ട്. വ്യാപാരം കുറഞ്ഞ കടകളും പെട്ടിക്കടകളും മദ്യപാനത്തിനുവേണ്ട സൗകര്യം ഒരുക്കിനൽകുന്നതായും പരാതികൾ ഉയരുന്നുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. എക്സൈസ്, പൊലീസ് അധികാരികൾ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.