റോഡ്​ പണി പൂർത്തിയായി

പത്തനംതിട്ട: നഗരത്തിൽ ചിറ്റൂർ വാർഡിലെ ആലുക്കാസ്​ റോഡ് പണി പൂർത്തിയായി. കൗൺസിലർ സിന്ധു അനിൽ മുൻകൈയെടുത്ത്​ നഗരസഭയുടെ പ്ലാൻ ഫണ്ടിലുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതിയിലാണ് റോഡ് നവീകരണം നടന്നത്​. നഗരസഭ പരിധിയിലെ മുപ്പതാം വാർഡാണിത്. ആലുക്കാസ് ജങ്​ഷനിൽനിന്ന് ഡി.ഡി.ആർ.സി റോഡിലേക്കെത്തുന്ന ഭാഗം വരെയാണ് കോൺക്രീറ്റ് ചെയ്യുന്നത്. വർഷങ്ങളായി നിറയെ കുഴിയായി കിടന്ന റോഡാണിത്. ഓട മൂടിയില്ലാതെ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുകയായിരുന്നു. വാഹനങ്ങൾക്ക് കടന്ന് പോകാൻ പോലും കഴിയില്ലായിരുന്നു. ഇപ്പോൾ ഓട ശരിയാക്കി കോൺക്രീറ്റ് ചെയ്തതോടെ കൂടുതൽ സ്ഥലം ലഭിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ ഇതുവഴി കടന്നുപോകാം. ടി.കെ റോഡിൽനിന്ന് സെൻട്രൽ ജങ്​ഷനിൽ എത്താതെ കടമ്മനിട്ട റോ‌ഡിലേക്കും ഡി.ഡി.ആർ.സി റോഡിലേക്ക് തിരിച്ചെത്താനും ഏറ്റവും എളുപ്പമേറിയ വഴിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.