പക്ഷിപ്പനി: വീയപുരത്ത് ഏഴായിരം താറാവുകളെ കൊന്നു

ഹരിപ്പാട് : പക്ഷിപ്പനി സ്ഥിരീകരിച്ച ഏഴായിരത്തോളം താറാവുകളെ വീയപുരം വെള്ളംകുളങ്ങരയിലെ കരീപാടത്തിന് സമീപം കൊന്നു. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്‍റെ ഉടമസ്ഥതയിലുള്ള 6920 താറാവുകളെയാണ് കൊന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ വീയപുരം പഞ്ചായത്തിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി. ഡോ:സുൾഫിക്കർ, ഡോ. പ്രിയശിവറാം,ഡോ. ബിന്ദുകുമാരി, ഡോ:വിപിൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗങ്ങൾ ഉൾക്കൊള്ളുന്ന സംഘമാണ് കള്ളിങ്​ നടത്തിയത്. അഞ്ച് താറാവിനെ തിരുവല്ലയിലെ മഞ്ഞാടിയിലും,10 താറാവിനെ ഭോപ്പാലിലും ,ആറ് താറാവിനെ ആലപ്പുഴയിലുമാണ് പരിശോധനക്ക് വിധേയമാക്കിയത്. എല്ലാ പരിശോധനയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പരിശോധന ഫലം ലഭിക്കാൻ 15ദിവസത്തോളം കാത്തിരിക്കേണ്ടിവന്നു.16 ലക്ഷംരൂപയുടെ നഷ്ടമുണ്ടായെന്ന് ഷഫീക്ക് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജസുരേന്ദ്രൻ ,വൈസ്​ പ്രസിഡൻറ് പി.എ. ഷാനവാസ് ,വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പി.ഡി. ശ്യാമള,വാർഡ് അംഗം ജയൻ എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.