ഷൂട്ടിങ്​ ചാമ്പ്യൻഷിപ്

പത്തനംതിട്ട: ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി ജില്ല റൈഫിൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ വാഴമുട്ടം നാഷനൽ സ്പോർട്സ് വില്ലേജിൽ നടന്നു. പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ് ഉദ്ഘാടനം ചെയ്തു. ഷൂട്ടിങ്​ റേഞ്ചിന്‍റെ ഉദ്ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ നിർവഹിച്ചു. കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രഫ. സി.വി. ജയിംസ് മത്സരത്തിന്​ മേ​ൽനോട്ടം വഹിച്ചു. റൈഫിൾ അസോസിയേഷൻ ജില്ല സെക്രട്ടറി ഡോ. ജഗൻമോഹൻ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, റൈഫിൾ അസോസിയേഷൻ മെംബർമാരായ ജോർജ് വി. വർഗീസ്, ലെസ്‌ലി ഫിലിപ്, മാത്യു കെ. ജേക്കബ്, ടി.ഇ. വർഗീസ്, മനോജ് കല്ലുകുളം, പി.എസ്. ബാബു, മിലൻ ജയിംസ്, വാർഡ് മെംബർ ഗീതാകുമാരി, രാജേഷ് ആക്ലേത്ത് തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് വാഴമുട്ടം പഞ്ചായത്ത് പ്രസിഡൻറ് മോഹനൻ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.