പന്തളം: കുടുംബ ബന്ധങ്ങൾ ദൃഢമായാലേ സാമൂഹിക പുരോഗതി കൈവരിക്കാനാകൂവെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്നാൽ, തിരക്കേറിയ ജീവിതശൈലിയും ഇന്നത്തെ തലമുറയുടെ താൽപര്യങ്ങളിലുണ്ടായ വ്യത്യാസവും കുടുംബ ബന്ധങ്ങളിൽ പലപ്പോഴും വിള്ളലുകൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. തുമ്പമൺ മാമ്പിലാലി സഹൃദയ റെസി. അസോസിയേഷന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അസോ. പ്രസിഡന്‍റ് സൈമൺ ജോർജ് അധ്യക്ഷതവഹിച്ചു. തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോണി സഖറിയ മുഖ്യപ്രഭാഷണം നടത്തി. സാംകുട്ടി, മാത്യു എൻ.ഗീവർഗീസ്, എം.ടി. തോമസ്, കുഞ്ഞുമോൾ വിനു, എം.കെ. തോമസുകുട്ടി എന്നിവർ സംസാരിച്ചു. ലോഗോ പ്രകാശനം സിനി ആർട്ടിസ്റ്റ് സജിൻ ജോൺ നിർവഹിച്ചു. ഫോട്ടോ: തുമ്പമൺ മാമ്പിലാലി സഹൃദയ റെസി.അസോസിയേഷന്‍റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.