പന്തളത്ത് ഫുട്പാത്തും പാർക്കിങ്​ ഏരിയയും കൈയടക്കി തെരുവുനായ്​ക്കൾ

പന്തളം: ടൗണിലെ ഫുട്പാത്തുകളും പാർക്കിങ്​ ഏരിയകളും തെരുവുനായ്​ക്കൾ കൈയടക്കിയതോടെ കാൽനടക്കാരും വാഹന യാത്രികരും ബുദ്ധിമുട്ടിലായി. എം.സി റോഡ് സുരക്ഷ ഇടനാഴിയാക്കുന്ന പദ്ധതിയനുസരിച്ച് പന്തളം ടൗണിൽ ഫുട്പാത്തുകൾക്ക് കൈവരി പിടിപ്പിച്ച് സുരക്ഷ കൂട്ടിയിരുന്നു. എന്നാൽ, ഫുട്പാത്തുകൾ തെരുവുനായ്​ക്കൾ കൈയടക്കിയതോടെ ആളുകൾക്ക് റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പന്തളം ടൗണിൽ ചെറിയ സ്ഥലം മാത്രമാണ് പാർക്കിങ്ങിനായി മാറ്റിവെച്ചിരിക്കുന്നത്. അവിടെയും തെരുവുനായ്​ക്കൾ വിശ്രമ കേന്ദ്രമാക്കിയിരിക്കുകയാണ്. തെരുവുനായ്​ ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് പന്തളം. ആഴ്ചകൾക്ക് മുമ്പ് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിയ ശബരിമല തീർഥാടകരെ ഉൾപ്പെടെ തെരുവുനായ്​ക്കൾ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. പന്തളം സ്വകാര്യ ബസ് സ്റ്റാൻഡ്​, മാർക്കറ്റ്, കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്​ സൻെറർ തുടങ്ങിയ സ്ഥലങ്ങളെല്ലാം തെരുവുനായ്​ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. പ്രഭാത സവാരിക്കാർ, പത്രവിതരണക്കാർ, ഇരുചക്ര വാഹന യാത്രികർ തുടങ്ങിയവരാണ് നായകളുടെ ആക്രമത്തിന് ഇരയാകുന്നവരിൽ അധികവും. അലഞ്ഞുതിരിഞ്ഞ് യാത്രക്കാർക്ക് ഭീഷണിയാകുന്ന തെരുവുനായ്​ക്കളെ അമർച്ച ചെയ്യണമെന്ന ആവശ്യം നിരന്തരമായി ഉയരാറുണ്ടെങ്കിലും നഗരസഭ ഭരണസമിതി അതെല്ലാം അവഗണിക്കുകയാണ്. ഫോട്ടോ: പന്തളം ജങ്​ഷനിലെ നോ പാർക്കിങ്​ ഏരിയയിൽ തെരുവുനായ് വിശ്രമിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.