വടശ്ശേരിക്കര: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിലെ വെള്ളിയാഴ്ച നടക്കും. മകരസംക്രമ ദിനത്തിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് പന്തളത്തേക്കുള്ള മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിൽ ചാർത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ദർശിക്കാമെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഒമ്പതിന് മടത്തുംമൂഴി സ്രാമ്പിക്കൽ പടിക്കൽനിന്നും തിരുവാഭരണ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. 1.30ന് തിരുവാഭരണം അയ്യപ്പവിഗ്രഹത്തിൽ ചാർത്തും. ശനിയാഴ്ച പുലർച്ച രണ്ടുവരെ ഭക്തർക്ക് തിരുവാഭരണം ദർശിക്കാനുള്ള അവസരം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.