പത്തനംതിട്ട: ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, ജില്ല സ്‌പോര്‍ട്‌സ് ഓഫിസര്‍ എസ്.കെ. ജവഹര്‍, ഡോ. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. കന്നുകാലി-മുട്ടക്കോഴി പരിപാലന പരിശീലനം പത്തനംതിട്ട: കന്നുകാലി വളര്‍ത്തലും മൃഗസംരക്ഷണവും ലാഭകരമാക്കാനും കര്‍ഷകരുടെ കാര്യക്ഷമത വർധിപ്പിക്കാനുമായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രീയ കന്നുകാലി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി, രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും, ശാസ്ത്രീയമായ മുട്ടക്കോഴി വളര്‍ത്തലും പരിപാലനവും, കോഴിക്കുഞ്ഞുങ്ങളുടെ നഴ്സറി പരിപാലനം വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. കുറുമ്പന്മൂഴി കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 80 പേർ പങ്കെടുത്തു. 'ക്രിസ്തു മനുഷ്യന്‍റെ വീണ്ടെടുപ്പിനുവേണ്ടി ജീവൻ അർപ്പിച്ച മഹാ ഇടയൻ' കുമ്പനാട്: പാപത്തിൽ വീണുപോയ മനുഷ്യരെ വീണ്ടെടുക്കുന്നതിന് സ്വന്തം ജീവൻ അർപ്പിച്ച മഹാ ഇടയനാണ് ക്രിസ്തു എന്ന് പാസ്റ്റർ രാജു മേത്ര. കുമ്പനാട് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എ. മാത്യു അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ്, സാബു വർഗീസ് എന്നിവർ സംസാരിച്ചു. പൊതുയോഗത്തിൽ ടി.ജെ. എബ്രഹാം അധ്യക്ഷത വഹിച്ചു. സോദരി സമാജം വാർഷിക സമ്മേളനത്തിൽ സൂസൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. സി. മേഴ്സി വിൽസൺ, ലാലി എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.