വിളവെടുപ്പ് നടത്തി

പന്തളം: പൂഴിക്കാട് ഗവ. യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി . കോവിഡിനെത്തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന്​ തുറന്നപ്പോൾ ആദ്യ ആഴ്ചയിൽതന്നെ കാർഷിക പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ചെടിച്ചട്ടികളിൽ മണ്ണും വളവും നിറച്ച് വിത്തുകളും തൈകളും നട്ടു. കുട്ടികൾ പരിപാലിച്ച് വളർത്തിയെടുത്ത വിളകളുടെ വിളവെടുപ്പ് കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ റീജ, നഗരസഭ കൗൺസിലർ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഫോട്ടോ: പൂഴിക്കാട് ഗവ. യു.പി.എസിൽ നടന്ന വിളവെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.