കാട്ടുപന്നി ഇടിച്ച്​ കാർ തകർന്നു

പന്തളം: തിരക്കേറിയ എം.സി റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കാർ ഭാഗികമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ പന്നി ചത്തുവീണു. പന്തളം കുരമ്പാല പത്തിയിൽപടി ജങ്​ഷനിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. അടൂർ ഭാഗത്തേക്ക് പോയ മണക്കാല എൻജിനീയർ കോളജിലെ പ്രഫ. ജോസ് മാത്യുവിന്‍റെ കാറിൽ ഇടിച്ചശേഷം പന്നി ചത്തുവീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ മതിൽ ഇടിച്ചുനിന്നു. കാർ ഭാഗികമായി തകർന്നു. ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഫോട്ടോ: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭാഗികമായി തകർന്ന കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.