സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകൾ

പന്തളം: കുടുംബശ്രീ മിഷനിലൂടെ നഗരസഭകളില്‍ നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍, അസിസ്റ്റന്‍റ് ഇലക്ട്രീഷ്യന്‍, അക്കൗണ്ട് എക്സിക്യൂട്ടിവ്, ഫീല്‍ഡ് ടെക്നീഷ്യന്‍, ഹോം അപ്ലയന്‍സസ്, കണ്‍സ്ട്രക്​ഷന്‍ വെല്‍ഡര്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സൗജന്യ പരിശീലനം നൽകും. 18നും 35നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസോ മുകളിലോ വിദ്യാഭ്യാസമുള്ളവർക്ക്​ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനും വിവരങ്ങള്‍ക്കും നഗരസഭ കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെടണം. ഫോണ്‍: 9188112621. അവസാന തീയതി: ഈ മാസം 30.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.