ഹനുമാൻ കുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കണം

മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്ന്-ചാരംകുഴി റോഡ് സഞ്ചാരയോഗ്യമാക്കാണമെന്ന ആവശ്യത്തിന് പഴക്കം ഏറെ. മാസങ്ങളായി തകർന്ന് റോഡിലെ ടാറിങ് പൂർണമായും ഇളകി കുഴികൾ രൂപപ്പെട്ടു. ഇതുവഴി കാൽനടപോലും ദുസ്സഹമായിരിക്കുകയാണ്. മെറ്റൽ ഇളകി ചിതറിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. മല്ലപ്പള്ളി - നീലമ്പാറ, പാതിക്കാട് - കവളി മാവ് എന്നീ റോഡുകളെ ബന്ധിക്കുന്ന പാതയാണിത്. റോഡിന്‍റെ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതാണ്​ തകർച്ചക്ക് കാരണം. റോഡ് റീടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.