അടൂർ ഗാന്ധിസ്​മൃതി മൈതാനം നവീകരണത്തിന് രൂപരേഖയായി

അടൂർ: ഗാന്ധിസ്​മൃതി മൈതാനം അടൂർ പട്ടണത്തി‍ന്‍റെ മുഖ്യ ആകർഷണമാകാൻ ഒരുങ്ങുന്നു. നഗര മുഖച്ഛായ മാറ്റുന്ന വിധമുള്ള നവീകരണത്തിന് രൂപരേഖയായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പൂർണമായും പ്രകൃതിസൗഹൃദ നവീകരണമാണ് ലക്ഷ്യം വെക്കുന്നത്. മരങ്ങൾ നിലനിർത്തി പട്ടണത്തി‍ന്‍റെ പ്രൗഢി വിളിച്ചറിയിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എം. എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ്​ നവീകരിക്കുന്നത്​. കവാടങ്ങളും ചുറ്റുമതിലും മോടികൂട്ടി നവീകരിക്കും. തറ ടൈൽ പാകി മനോഹരമാക്കും. കുട്ടികൾക്ക് കളിക്കാൻ പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവയും മനോഹരമായ ചിത്രമതിലും നിർമിക്കും. പ്രമുഖരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പിക്ചർ ഏരിയയും ഒപ്പം ഉള്ളിൽ പൂന്തോട്ടം നിർമിക്കുമെന്നും രൂപരേഖയിൽ പറയുന്നു. പരിപാടികൾക്കായി നിലവിലെ ഓപൺ സ്റ്റേജ് നവീകരിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. നിർമാണച്ചുമതല ഹാബിറ്റാറ്റിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.