എഴുമറ്റൂർ മലമ്പനിമുക്ത പഞ്ചായത്ത്

മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് മലമ്പനി മുക്ത പ്രദേശമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​​ ശോഭ മാത്യു പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡൻറ് ജേക്കബ് കെ.എബ്രഹാം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ 10 വർഷമായി മലമ്പനിയോ ഇതുമൂലമുള്ള മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പല വിദേശ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരിലും അന്തർ സംസ്ഥാന തൊഴിലാളികളിലും രോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന തുടരും. പഞ്ചായത്ത് മലമ്പനി മുക്തമാക്കിയതിന്‍റെ സാക്ഷ്യപത്രം പ്രസിഡന്‍റ്​ ​ഹെൽത്ത് ഇൻസ്പെക്ടർ ബി. ഹരിദാസിന് കൈമാറി. ജിജി പി.എബ്രഹാം, സാജൻ മാത്യു, ടി. മറിയാമ്മ, എം. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.