കോവിഡ്​ വ്യാപനം അതിരൂക്ഷം

പത്തനംതിട്ട: ജില്ലയില്‍ . ബുധനാഴ്ച 1944 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 543പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. മല്ലപ്പള്ളി സ്വദേശി (71), തിരുവല്ല സ്വദേശി (87), ഏറത്ത് സ്വദേശി (89) എന്നിവരാണ്​ മരിച്ചത്​. ചൊവ്വാഴ്ചയാണ്​ രോഗബാധിതരുടെ എണ്ണം 1000 കടന്നത്​. അടുത്ത ദിവസം തന്നെ ഇരട്ടിയോളം ആളുകൾക്ക്​ രോഗം സ്ഥിരീകരിച്ചു​. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്​ 36.4 ശതമാനം ആണ്. പ്രഖ്യാപനത്തിനപ്പുറം രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ സി.എഫ്​.എൽ.ടി.സികൾ അടക്കം അടിസ്ഥാന സൗകര്യം ഇനിയും സജ്ജമായിട്ടില്ല. കൂടുതൽപേർ ആശുപത്രികളിൽ ​ചികിത്സതേടി എത്തുന്നില്ല എന്നത്​ മാത്രമാണ്​ ആശ്വാസം. അടൂര്‍ -52, പന്തളം- 78, പത്തനംതിട്ട -220, തിരുവല്ല -118, ആനിക്കാട് -11, ആറന്മുള -110, അരുവാപുലം- 12, അയിരൂര്‍ -53, ചെന്നീര്‍ക്കര -26, ചെറുകോല്‍ -17, ചിറ്റാര്‍- 6, ഏറത്ത് -18, ഇലന്തൂര്‍ -59, ഏനാദിമംഗലം- 12, ഇരവിപേരൂര്‍ -46, ഏഴംകുളം- 22, എഴുമറ്റൂര്‍- 37, .കടമ്പനാട് -30, കടപ്ര -16, കലഞ്ഞൂര്‍ -29, കല്ലൂപ്പാറ - 31, കവിയൂര്‍ -14, കൊടുമണ്‍- 12, കോയിപ്രം- 53, കോന്നി- 55, കൊറ്റനാട് -8, കോട്ടാങ്ങല്‍ -20, കോഴഞ്ചേരി -50, കുളനട -26, കുന്നന്താനം -28, കുറ്റൂര്‍ -18, മലയാലപ്പുഴ -16, മല്ലപ്പള്ളി -62, മല്ലപ്പുഴശ്ശേരി -39, മെഴുവേലി -20, മൈലപ്ര- 14നാറാണംമൂഴി -7, നാരങ്ങാനം -40, നെടുമ്പ്രം -6, നിരണം -8, ഓമല്ലൂര്‍ -35, പള്ളിക്കല്‍ -27, പന്തളം-തെക്കേക്കര -10, പെരിങ്ങര -6, പ്രമാടം -34, പുറമറ്റം- 17, റാന്നി -57, റാന്നി-പഴവങ്ങാടി -54, റാന്നി-അങ്ങാടി -18, റാന്നി-പെരുനാട് -38, സീതത്തോട് -3, തണ്ണിത്തോട് -17, തോട്ടപ്പുഴശ്ശേരി -17, തുമ്പമണ്‍- 14, വടശ്ശേരിക്കര- 35, വള്ളിക്കോട് -33, വെച്ചൂച്ചിറ -30 എന്നിങ്ങനെയാണ്​ രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്. ഗൃഹ നിരീക്ഷണത്തിലുള്ളവരും പരിചരിക്കുന്നവരും ശ്രദ്ധിക്കണം -ഡി.എം.ഒ പത്തനംതിട്ട: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗികളില്‍നിന്ന്​ അവരുടെ കുടുംബാംഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് തടയാൻ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസർ ഡോക്ടര്‍ എല്‍. അനിതകുമാരി പുറപ്പെടുവിച്ചു. കുടുംബാംഗങ്ങളില്‍നിന്ന്​ അകലം പാലിക്കുക, വായു സഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എന്‍95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. സാനിറ്റൈസ് ചെയ്യുക. പാത്രങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ പങ്കു വെക്കരുത്. ഇടക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്/ ഡിറ്റര്‍ജന്‍റ്​/ വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുക. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്‌സിജന്‍റെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുക, മൂന്നുദിവസത്തിനകം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസ് മുകളില്‍ തുടര്‍ന്നാല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍, ഒരു മണിക്കൂറില്‍ മൂന്നുതവണയും ഓക്‌സിജന്‍ സാച്യുറേഷന്‍ 93 ശതമാനം താഴ്ന്നാല്‍, നെഞ്ചില്‍ വേദന/ഭാരം/ആശയക്കുഴപ്പം അനുഭവപ്പെട്ടാല്‍, കഠിനമായ ക്ഷീണവും പേശിവേദനയും ഉണ്ടായാല്‍ വൈദ്യസഹായം ഉടന്‍ തേടണം. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് ബാധിതരെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍- രോഗിയുടെ അടുത്തുപോകുമ്പോള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുക, താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക, ഗ്ലൗസ് ധരിക്കുക, മുന്‍ഭാഗത്ത് സ്പര്‍ശിക്കാനോ സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താനോ പാടില്ല, നനഞ്ഞ മാസ്‌ക് വീണ്ടും ഉപയോഗിക്കരുത്, രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിനുശേഷവും കൈകള്‍ കഴുകി വൃത്തിയാക്കുക. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ടെസ്റ്റ് ചെയ്യുന്നതിന് വിമുഖത കാട്ടരുത്. പ്രായമുള്ളവര്‍ക്കും രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ രോഗം ഗുരുതരമായേക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.