ടൗണിലെ ഓട്ടോ സ്റ്റാൻഡ് പ്രഖ്യാപനത്തിൽ ഒതുങ്ങി

മല്ലപ്പള്ളി: ടൗൺ കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോറിക്ഷകൾക്ക് സ്റ്റാൻഡ് നമ്പർ നിർബന്ധമാക്കുമെന്ന്​ പ്രഖ്യാപിച്ചിട്ട് ഇനിയും നടപ്പായില്ല. അന്നത്തെ പഞ്ചായത്ത് ഗതാഗതക്രമീകരണ സമിതിയാണ് തിരുമാനമെടുത്തത്. ആനിക്കാട് റോഡിന്‍റെ തുടക്കഭാഗത്തെ കുരിശടിക്കുസമീപത്തെയും ആനിക്കാട് റോഡിൽ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിന്‍റെ ഇടതുവശത്തെയും കോഴഞ്ചേരി റോഡിൽനിന്ന്​ ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന വശത്തും നാടുന്ന ഓട്ടോ റിക്ഷകൾക്കാണ് ആദ്യഘട്ടമായി സ്റ്റാൻഡ് നമ്പർ നൽകുന്നതിന് പദ്ധതിയിട്ടത്. ഇതിനുള്ള അപേക്ഷ സബ് ആർ.ടി ഓഫിസിൽ നൽകണമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനം നടത്തി മൂന്നുവർഷം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.