മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലെ ഓവർസിയർ (യോഗ്യത മൂന്നുവർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമ), അക്കൗണ്ടന്‍റ് കം ഐ.ടി അസിസ്റ്റൻറ് (യോഗ്യത ബി.കോം പി.ജി.സി.എ) ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ . യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം അപേക്ഷ 24ന് മൂന്നിന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ചന്ദനക്കുടം 29ന് മല്ലപ്പള്ളി: ആയിരത്തിലേറെ വർഷം പഴക്കമുള്ള വായ്പൂര് മുസ്ലിം പഴയപള്ളിയിലെ ചന്ദനക്കുട മഹോത്സവം 29ന് നടക്കും. ഇതിന് തുടക്കം കുറിച്ച് ബുധനാഴ്ച ചന്ദനക്കുട മഹോത്സവ കമ്മിറ്റി കൺവീനർ അൻവർ പുകമല തടത്തേൽ കൊടിയേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.