അടൂർ: അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ പി.ടി.എ തീരുമാനിച്ചു. സ്ഥാപിതമായ കാലംമുതൽ പെൺകുട്ടികൾക്ക് മാത്രം ഹൈസ്കൂൾ വിഭാഗത്തിൽ പ്രവേശനം നൽകിയിരുന്ന ഈ സ്കൂളിൽ പി.ടി.എ പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. ഇനി സർക്കാർ തീരുമാനിക്കുന്നതനുസരിച്ച് സ്കൂളിൽ അഞ്ചാംക്ലാസ് മുതൽ 10 വരെയും ആൺകുട്ടികളും പഠിക്കും. ഹയർ സെക്കൻഡറിയിൽ ഇപ്പോൾ ആൺകുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്. പി.ടി.എ പ്രസിഡൻറ് ആർ. സുരേഷ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എം. അഷ്‌റഫ് പ്രധാനാധ്യാപിക ബി. ബിന്ദു എന്നിവർ സംസാരിച്ചു. പി.ടി.എയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാം ഡാനിയേൽ (പ്രസി), മുരളി (വൈസ് പ്രസി) അടുത്തിടെ അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ പി.ടി.എ പ്രമേയം പാസാക്കിയിരുന്നു. ശതാബ്ദിയിലെത്തിയ ഈ സ്കൂളിൽനിന്ന് പെൺകുട്ടികൾക്കായി മറ്റൊരു സ്കൂൾ തുടങ്ങിയതായിരുന്നു ഗവ. ഗേൾസ് ഹൈസ്കൂൾ. ഹയർ സെക്കൻഡറി നിലവിൽ വന്നപ്പോൾ രണ്ടിടത്തും ആൺ-പെൺ വിദ്യാർഥികൾക്കു പ്രവേശനവും നൽകി. ഇരു സ്കൂളുകളും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.