റാന്നി: റാന്നിയിൽ മോട്ടോർ വാഹന വകുപ്പ് അത്യാധുനിക നിരീക്ഷണ കാമറ സ്ഥാപിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗതാഗത വകുപ്പ് കാമറ സ്ഥാപിച്ചതിന്‍റെ ഭാഗമായാണിത്. റഡാർ സംവിധാനം ഉള്ള കോഡ്ലെസ് കാമറകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. അങ്ങാടിപ്പേട്ട, പുനലൂർ-മൂവാറ്റുപുഴ റോഡിൽ ഇട്ടിയപ്പാറ ബൈപാസ് ജങ്ഷന് സമീപം, റാന്നി സ്റ്റാൻഡിൽ വലിയപാലത്തിന് സമീപം എന്നിവിടങ്ങളിൽ സ്ഥാപിച്ചുകഴിഞ്ഞു. നിയമം ലംഘിക്കുന്ന വാഹന യാത്രക്കാരുടെ ഫോട്ടോ ഉൾപ്പെടെ ആർ.ടി ഓഫിസിൽ എത്തും. വാഹന ഉടമയുടെ മേൽവിലാസത്തിൽ പെനാൽറ്റി അടക്കാനുള്ള പേപ്പർ തപാലിലും എത്തും. റാന്നി മെയിൻ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾ റഡാർ കാമറയുടെ നിരീക്ഷണത്തിൽ ആണ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാത്തവർ, കൃത്യമായ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ, അമിത വേഗത്തിൽ പായുന്ന വാഹനങ്ങൾ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാമറ പ്രവർത്തനം ആരംഭിക്കുന്നതോട് പിടികൂടാൻ സാധിക്കും. Ptl rni - 5 camara ഫോട്ടോ: റാന്നി അങ്ങാടിപ്പേട്ടയിൽ സ്ഥാപിച്ചിരിക്കുന്ന ആധുനിക നിരീക്ഷണ കാമറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.