വാര്യാപുരം വളവിൽ കാർ മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

പത്തനംതിട്ട: വാര്യാപുരം വളവിൽ നിയന്ത്രണംവിട്ട കാർ റോഡിൽനിന്ന് തെന്നിമാറി കല്ലിലിടിച്ച് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ഇലന്തൂർ വാര്യാപുരം സ്വദേശികളായ ജോസ് (61), ഭാര്യ അന്നമ്മ (55) എന്നിവർ അദ്​ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട്​ മൂന്നരയോടെയായിരുന്നു അപകടം. കാറിൽനിന്ന് പെട്രോൾ ചോരുന്നുണ്ടായിരുന്നു. മകന്‍റെ കല്യാണത്തിന് ചെങ്ങന്നൂരിൽനിന്ന് വാര്യാപുരത്തേക്ക് വരുകയായിരുന്നു ദമ്പതികൾ. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. പത്തനംതിട്ടയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ അഗ്​നിരക്ഷാസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്ന ഗ്യാസ് സലിണ്ടറുകൾ മാറ്റി. ചില്ല് വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ പുറത്തെടുത്തത്. മുഖത്തും കൈകാലുകളിലും ചതവുപറ്റിയ നിലയിൽ ദമ്പതികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. photo. വാര്യാപുരത്തുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.