p4 leed വടശ്ശേരിക്കര: പേങ്ങാട്ടുകടവിൽ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. വടശ്ശേരിക്കര കല്ലാറിന് കുറുകെയുള്ള പേങ്ങാട്ടുകടവ് പാലത്തിന്‍റെ ഇടക്കുളം കരയിലെ അപ്പാർട്മൻെറിന്‍റെ താഴെനിന്നുമാണ് പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത്. ചൊവ്വാഴ്ച പുലർച്ച ഏഴരയോടെ ചെടികൾക്ക് വെള്ളമൊഴിക്കാൻപോയ വടശ്ശേരിക്കര മണ്ണാകുന്നിൽ ജോസഫ് ജോസാണ് പാലത്തിനടിയിൽ ആറ് ജലാറ്റിൻ സ്റ്റിക്കുകൾ കവറിൽ പൊതിഞ്ഞനിലയിൽ കണ്ടത്. ഉടൻ റാന്നി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സമീപ സ്റ്റേഷനുകളിലെ പൊലീസും പത്തനംതിട്ടയിൽനിന്ന് ഡോഗ് സ്‌ക്വാഡും എത്തി. സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. മദ്യപാനികളുടെയും മറ്റും സ്ഥിരം താവളമാണിവിടം. സംഭവമറിഞ്ഞ് രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധിപേർ സ്ഥലത്തെത്തി. ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തതിന്‍റെ സമീപം പുഴക്കരിയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര പാലത്തിൽകൂടി കടന്നുപോയതിന്‍റെ അടുത്ത ദിവസമാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തിയെന്നതും സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.