മല്ലപ്പള്ളി: ടൗൺ കേന്ദ്രീകരിച്ച് ഓടുന്ന ഓട്ടോ റിക്ഷകൾക്ക് സ്റ്റാൻഡ് നമ്പർ നിർബന്ധമാക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല. അന്നത്തെ പഞ്ചായത്ത് ഗതാഗതക്രമീകരണ സമിതിയാണ് തിരുമാനമെടുത്തത്. ആനിക്കാട് റോഡിന്‍റെ തുടക്കഭാഗത്തെ കുരിശടിക്ക് സമീപത്തെയും ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിന്‍റെ ഇടതുവശത്തെയും കോഴഞ്ചേരി റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന വശത്തെയും ഓട്ടോറിക്ഷകൾക്കാണ് ആദ്യഘട്ടം സ്റ്റാന്‍ഡ് നമ്പർ നൽകാൻ പദ്ധതിയിട്ടത്. സ്റ്റാൻഡ് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ സബ് ആർ.ടി ഓഫിസിൽ നൽകണമെന്നാണ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.