പൊലീസ് സ്റ്റേഷനില്‍നിന്ന് കടന്ന പോക്സോ കേസ് പ്രതിയെ പിടികൂടി

തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍നിന്ന് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതിയെ പിടികൂടി. 15കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പൊടിയാടി സ്വദേശി സജു കുര്യനെയാണ് (20) ചൊവ്വാഴ്ച പുലർച്ചയോടെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വിലങ്ങ്​ അഴിച്ചുമാറ്റി സജി സ്റ്റേഷനിൽനിന്ന് കടന്നത്. മണിക്കൂറുകളോളം പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രതിയെ പുലര്‍ച്ചയോടെ സ്‌റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന് പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.