മഹിള മോർച്ച റാന്നി പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു

റാന്നി: റാന്നി ഗ്രാമപഞ്ചായത്തിൽ സി.പി.എം വനിത അംഗത്തെ ഉപയോഗിച്ച് ബി.ജെ.പി പഞ്ചായത്ത് അംഗത്തെ കേസിൽപെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് മഹിള മോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗീത സുരേഷ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വരുത്തിയ വീഴ്ചയും കഴിവുകേടും മറയ്ക്കാനും മുൻ ഭരണസമിതികളുടെ ജലനിധി അഴിമതി ചോദ്യംചെയ്യപ്പെട്ടതിലുമുള്ള വൈരാഗ്യവുമാണ്​ ഗൂഢാലോചനക്കുള്ള പ്രകോപനമെന്ന് മഹിള മോർച്ച ആരോപിച്ചു. പ്രതിഷേധ പരിപാടി മഹിള മോർച്ച ജില്ല അധ്യക്ഷ മീന എം. നായർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രാജി, ബി.ജെ.പി ജില്ല സെക്രട്ടറി ഷൈൻ ജി. കുറുപ്പ്, സംസ്ഥാന കമ്മിറ്റി അംഗം അനോജ് കുമാർ, നിയോജക മണ്ഡലം ജന. സെക്രട്ടറി മന്ദിരം വിനോദ് കുമാർ, മണ്ഡലം പ്രസിഡൻറ് സന്തോഷ് എടത്തറ, പഞ്ചായത്ത് അംഗം മന്ദിരം രവീന്ദ്രൻ, ബി.ജെ.പി റാന്നി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. Ptl rni - 2 bjp ഫോട്ടോ: റാന്നി പഞ്ചായത്തിനുമുന്നിൽ നടന്ന ഉപരോധം മഹിള മോർച്ച ജില്ല അധ്യക്ഷ മീന എം. നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.