നിർമപുരം-നാഗപ്പാറ പ്രിയദർശിനി കോളനിക്ക് സമീപം കാട്ടുതീ

റാന്നി: നിർമലപുരം, നാഗപ്പാറ പ്രദേശങ്ങളിൽ കാട്ടുതീയിൽ വൻനാശം. റാന്നി-വലിയകാവ് വനമേഖലയോട് ചേർന്ന നിർമപുരം-നാഗപ്പാറ പ്രിയദർശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷിഭൂമിയാണ്​ കത്തിക്കരിഞ്ഞത്. സമീപ പ്രദേശങ്ങളിലെ വീടുകളും കാട്ടുതീ ഭീഷണിയിലാണ്. തിങ്കളാഴ്ച നാട്ടുകാരും റാന്നി അഗ്​നിരക്ഷാസേനയും പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസങ്ങളായി സാമൂഹികവിരുദ്ധരുടെ ശല്യം ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Ptl rni - 5 Fire ഫോട്ടോ : റാന്നി വലിയകാവ് വനമേഖലയോട് ചേർന്ന് നിർമപുരം-നാഗപ്പാറ പ്രിയദർശിനി കോളനിക്ക് സമീപമുണ്ടായ കാട്ടുതീ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.