റാന്നി: സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടിൽ ഭരണം നടത്തുന്ന റാന്നി പഞ്ചായത്തിൽ കുടിവെള്ള വിതരണവുമായുള്ള തർക്കം അംഗങ്ങൾ തമ്മിൽ കൈയാങ്കളിയിൽ എത്തി. കുടിവെള്ള വിതരണത്തെ ചൊല്ലിയുള്ള പ്രദേശിക തര്‍ക്കം തിങ്കളാഴ്ച സി.പി.എം വനിത അംഗവും ബി.ജെ.പി അംഗമായുള്ള വാക്കുതർക്കത്തിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ തമ്മിലുള്ള ബഹളംകേട്ട് പഞ്ചായത്തിന് മുന്നിൽ ജനംകൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച പഞ്ചായത്ത് ജനറല്‍ മീറ്റിങ്ങിനോട് അനുബന്ധിച്ചാണ് സംഭവം. കുടിവെള്ള വിതരണത്തെ ചൊല്ലി നടന്ന സമൂഹ മാധ്യമത്തിലെ വാക്കുതര്‍ക്കത്തില്‍ കിണറ്റിലെ തവളയെന്ന് വിളിച്ചതായുള്ള ആക്ഷേപമാണ് പ്രശ്നത്തില്‍ കലാശിച്ചതത്രേ. ബി.ജെ.പി മെംബറുടെ വാർഡിൽ കയറി യോഗം കൂടിയതും പ്രശ്നത്തിനിടയാക്കി. വാക്കുതര്‍ക്കം മൂത്ത് യോഗത്തിന് വന്ന അംഗത്തിന്‍റെ ഷർട്ടിൽ പിടിച്ച് അസഭ്യം പറഞ്ഞെന്നും പറയുന്നു. സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് ഇരുകൂട്ടരുടെയും തീരുമാനമെന്നറിയുന്നു. ഇനി ഇതിനെ ചൊല്ലി ഭരണസമിതിയിൽ പുതിയ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. Ptl rni - 7 water Problem
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.