വൈദ്യുതി തൂണ്‍ ചരിഞ്ഞു: അപകടം ഒഴിവായത് തലനാരിഴക്ക്​

റാന്നി: മണിമല-റാന്നി 33 കെ.വി വൈദ്യുതി ലൈന്‍ കടന്നുപോകുന്ന തൂണ്‍ ചരിഞ്ഞ് സമീപത്തെ കെട്ടിടത്തിന് മുകളിലേക്കുവീണു. തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ചെത്തോങ്കരയിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വീതികൂട്ടാന്‍ കുഴിയെടുത്തിടത്താണ് സംഭവം. ഒരാഴ്ച മുമ്പാണ് പഴയ പാലം പൊളിച്ചത്. പുതിയ പാലം നിര്‍മാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമീപത്ത് എടുത്ത കുഴി ഇടിഞ്ഞതോടെയാണ് വൈദ്യുതി തൂണ്‍ മറിഞ്ഞുവീണത്. അപകടം ഉണ്ടായാല്‍ ഉടന്‍ ഓഫാകുന്ന തരത്തിലുള്ള സജ്ജീകരണമുണ്ടായിരുന്നതാണ് അപകടം ഒഴിവാകാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. ടൗണില്‍ വൈദ്യുതി മുടങ്ങാതിരിക്കാനായി മന്ദിരം സബ് സ്റ്റേഷനിലേക്ക്​ മണിമലയില്‍നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനാണിത്. തൂണ്‍ പുനഃസ്ഥാപിച്ച് വൈദ്യുതി തടസ്സം ഒഴിവാക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി തുടങ്ങിയിട്ടുണ്ട്. Ptl rni _1 post ഫോട്ടോ: തിങ്കളാഴ്ച രാവിലെ പഴവങ്ങാടി ചെത്തോങ്കരയിൽ മറിഞ്ഞുവീണ വൈദ്യുതി തൂൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.