ഒളിമ്പിക് ഗെയിംസ്: ആർച്ചറി മത്സരങ്ങൾ സംഘടിപ്പിച്ചു

പത്തനംതിട്ട: ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി ജില്ല ആർച്ചറി അസോസിയേഷന്‍റെ നേതൃത്വത്തിൽ ആർച്ചറി മത്സരങ്ങൾ റാന്നി എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്​ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സിന്ധു റെജി അധ്യക്ഷതവഹിച്ചു. ഒളിമ്പക് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ, പി.കെ. ഗിരീഷ്, പി.കെ. രവീന്ദ്രൻ, സ്കൂൾ മാനേജർ ജോർജി ഈട്ടിച്ചുവട്, അരുൺ രാജ്, ശ്രീജ എൻ.ജോർജ്, ആർ. ഷൈൻ, എസ്. ദീപു, ബിനു, മാത്യു ടി.ജോർജ്, സാം ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. പത്തനംതിട്ട സുബല പാർക്കിൽ ജൂഡോ മത്സരവും നടന്നു. വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. ഫോട്ടോ PTL 13 ARCHERY ആർച്ചറി മത്സരങ്ങൾ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു ................... ഗതാഗത നിയന്ത്രണം പത്തനംതിട്ട: കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിരോധിച്ചു. പത്തനംതിട്ടയില്‍നിന്ന്​ വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജങ്​ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസി.​ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 04682 325514, 8086395055. ......................... രേഖകള്‍ ഹാജരാക്കണം വള്ളിക്കോട്: ഗ്രാമപഞ്ചായത്തില്‍നിന്ന് ബാങ്ക് അക്കൗണ്ട് വഴി വാർധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ബി.പി.എല്‍ വിഭാഗത്തില്‍പെടുന്ന ഗുണഭോക്താക്കള്‍ ചൊവ്വാഴ്ച ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് തെളിയിക്കുന്ന റേഷന്‍ കാര്‍ഡ്/ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് /ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നേരിട്ടോ ചുമതലപ്പെടുത്തിയ ആളുകള്‍ മുഖേനയോ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682 350229.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.