പത്തനംതിട്ട: അടിച്ചിപ്പുഴയിൽ 13കാരിയെ പിതാവ് പീഡിപ്പിച്ചെന്ന് പരാതി. കുട്ടിയുടെ മൊഴിയിൽ റാന്നി പൊലീസ് കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മാതാവിന്‍റെ പരാതി. ഭർത്താവിന്‍റെ രാഷ്ട്രീയ പിടിപാടാണ് അറസ്റ്റ് വൈകിക്കുന്നതെന്നും മാതാവ് പറയുന്നു. പരുമല സ്വദേശിയായ പിതാവ് ആദ്യ വിവാഹവും അതിൽ മൂന്ന് കുട്ടികളുമുള്ള വിവരം മറച്ചുവെച്ചാണ് അടിച്ചിപ്പുഴ സ്വദേശിയായ പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലെ മൂത്ത പെൺകുട്ടിയെയാണ് മാതാവ് ജോലിക്കുപോയ സമയത്ത് വീട്ടിൽ എത്തി പലതവണ പീഡിപ്പിച്ചത്. ആദ്യ വിവാഹമറിഞ്ഞതോടെ ഇയാൾ ഇവിടേക്ക് വരാറില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. അയൽവാസികളാണ് കുട്ടിയ പീഡിപ്പിക്കുന്നതുകണ്ട് ഇയാളെ പിടികൂടിയത്. ഇയാൾ ഇവിടെനിന്ന് രക്ഷപ്പെട്ടു. മാനസിക വിഭ്രാന്തിയിലായ കുട്ടി ആത്മഹത്യപ്രവണത കാട്ടിയതോടെ പന്തളത്തുള്ള കൗൺസലിങ് സെന്‍ററിൽ എത്തിച്ചു. കുട്ടി വിവരങ്ങൾ പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ ഇടപെട്ടാണ് പൊലീസിൽ മാതാവ് പരാതി നൽകിയത്. റാന്നി പൊലീസാണ് കേസെടുത്തത്. പ്രതി രോഗിയാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിനാൽ പിടിക്കുവാൻ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.