അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിൽ അജാസ് കോന്നി

കോന്നി: അംഗ പരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീമിൽ അജാസ് കോന്നി ഇടം പിടിച്ചു. കോന്നി മങ്ങാരം പുളിക്ക പതാലിൽ സലീമിന്‍റെ മകനാണ് 34കാരനായ മുഹമ്മദ് അജാസ്. കോട്ടയത്ത് നടന്ന 20-20 ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിലൂടെയാണ് അജാസ് സംസ്ഥാന ടീമിൽ ഇടം പിടിച്ചത്. ഈ മാസം 27 മുതൽ 29 വരെ ആന്ധ്രയിൽ നടക്കുന്ന മത്സരത്തിൽ അജാസ് സംസ്ഥാനത്തിനുവേണ്ടി പാഡണിയും. ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫിസിക്കലി ചലഞ്ച്​ഡ് കേരള വഴിയാണ് സംസ്ഥാന ടീമിൽ എത്തിയത്. പോളിയോ ബാധിച്ച് ഇടതുകാലിന് തളർച്ചയുണ്ടായെങ്കിലും 20വർഷമായി ക്രിക്കറ്റിൽ സജീവമാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അജാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.