ശബരിമല: മകരവിളക്ക് കഴിഞ്ഞ് തീർഥാടകർക്ക് മടങ്ങുന്നതിനായി കെ.എസ്.ആർ.ടി.സി ഒരുക്കിയ സംവിധാനങ്ങൾ പാളി. ഇതുമൂലം തീർഥാടകർ വലഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് പമ്പയില്‍നിന്ന് 900 ബസുകള്‍ സര്‍വിസ് നടത്തി എന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ അവകാശവാദം. എന്നാൽ, ആവശ്യത്തിന് ബസില്ലാത്തത് പമ്പയിലും നിലക്കലിലുമെല്ലാം തീർഥാടകരുടെ പ്രതിഷേധത്തിനിടയാക്കി. മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിൽ എത്തിച്ച് അവിടെനിന്ന് പമ്പയിലേക്ക് അയക്കുകയായിരുന്നു. ഈ ബസുകൾ കാലിയായാണ് പമ്പയിലേക്ക് പോയത്. അതേസമയം, പമ്പയിലേക്ക് പോകാനുള്ള തീർഥാടകർ പത്തനംതിട്ടയിൽ പമ്പ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയായിരുന്നു. പമ്പ ബോർഡുവെച്ച ബസുകൾ നിറഞ്ഞതിന് ശേഷമാണ് അടുത്ത ബസ് പിടിച്ചിട്ടത്. കാലിയായ ബസുകൾ പമ്പയിലേക്ക് കോൺവോയി പോലെ പോകുന്നത് തീർഥാടകർക്ക് കണ്ടുനിൽക്കേണ്ടിവന്നു. പമ്പ-നിലക്കല്‍ ചെയിന്‍ സർവിസുകള്‍ക്കായി 60 എ.സി ലോഫ്ലോര്‍ ബസുകള്‍ അടക്കം 180 ബസുകൾ ക്രമീകരിച്ചിരുന്നു. ഇതിനോടൊപ്പം ദീര്‍ഘദൂര - ഇന്‍റര്‍ സ്റ്റേറ്റ് സർവിസുകള്‍ക്കുമായി 50 ബസുകളും ക്രമീകരിച്ചു. ഇതിന് പുറമെ മറ്റ് ഡിപ്പോകളില്‍നിന്ന് മറ്റ് സ്‌പെഷല്‍ സെന്‍ററുകളില്‍നിന്നുമായി 700 ബസുകള്‍ അധികമായി സര്‍വിസ് നടത്തിയെന്നുമാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്. മകരവിളക്ക് ദർശനം കഴിഞ്ഞ് ഇറങ്ങിവന്നവർക്ക് പമ്പ ത്രിവേണിയിൽനിന്ന് പമ്പ ബസ് സ്റ്റാൻഡിലെത്താൻ ബസില്ലായിരുന്നു. പമ്പ ത്രിവേണി - പമ്പ ബസ് സ്റ്റാൻഡ് സർക്കുലർ സർവിസ് നടത്തണമെന്ന് ഹൈകോടതി ഉത്തരവുള്ളതാണ്. നിലക്കൽ ബസിൽ കയറി പമ്പ ബസ് സ്റ്റാൻഡിൽ ഇറങ്ങുന്നവരിൽനിന്ന് 50 രൂപയാണ് ഈടാക്കിയത്. പമ്പ സ്റ്റാൻഡിൽനിന്ന് നിലക്കലേക്ക് ബസില്ലാത്തതിനാൽ സ്റ്റാൻഡിൽ എത്തിയവർ വലഞ്ഞു. ഇവിടെനിന്ന് ദീർഘദൂര സർവിസുകൾ മാത്രമാണ് നടത്തിയത്. പത്തനംതിട്ട അടക്കം വഴിയിൽ ഇറങ്ങേണ്ട ആരെയും കയറ്റാൻ ഉന്നത ഉദ്യോഗസ്ഥർ തയാറായില്ല. ഇത് യാത്രക്കാരുമായി തർക്കത്തിനും ഇടയാക്കി. സൂപ്പർവൈസർമാരായി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഏകീകൃത നിർദേശം നൽകുന്നതിൽ മാനേജ്മൻെറിനുണ്ടായ പിഴവാണ് ബസുകൾ ഉണ്ടായിട്ടും യാത്രക്കാർ വലയാൻ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.