മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിനെ മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദു എം. നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്‍റ് പ്രകാശ് പി. സാമാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, അംഗൻവാണി, ആശ വർക്കർമാർ, കുടുംബശ്രീ, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, വിവിധ വാർഡുകളിലെ വാർഡുതല ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡുതലത്തിൽ പ്രഖ്യാപനം നടത്തിയതിന്‍റെ സർട്ടിഫിക്കറ്റ് വാർഡ് അംഗങ്ങൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും പഞ്ചായത്ത് തലത്തിൽ നടന്ന സർട്ടിഫിക്കറ്റ് പ്രസിഡന്‍റ് ഹെൽത്ത് ഇൻസ്പെക്ടർക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.