വടശ്ശേരിക്കര: കേരള സർക്കാർ ഊർജ വകുപ്പ് അനെർട്ടിന്‍റെ നേതൃത്വത്തിൽ ശബരിമല പൂങ്കാവനത്തിലെ ആദിവാസി കുടുംബങ്ങൾക്ക് സൗരറാന്തൽ വിളക്കുകളുടെ വിതരണോദ്ഘാടനം ളാഹയിൽ പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, ഊരുമൂപ്പൻ രാജു, എസ്. ഹരിദാസ്, റോബിൻ കെ. തോമസ്, അനെർട്ട് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.