പന്തളം: പോപുലർ ഫ്രണ്ട് പന്തളം ഡിവിഷൻ കമ്മിറ്റി ആഭിമുഖ്യത്തിൽ ആർ.എസ്.എസ് ഭീകരതക്കെതിരെ എന്ന പ്രമേയത്തിൽ ജാഗ്രത മാർച്ചും പൊതുയോഗവും നടത്തി. മെഡിക്കൽ മിഷൻ ജങ്ഷനിൽനിന്നും ആരംഭിച്ച പ്രകടനം പന്തളം ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ദേശീയ സമിതി അംഗം കരമന അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് രാജ്യത്ത് നടത്തുന്ന വർഗീയ ധ്രുവീകരണം ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്‍റ് അമീൻ കടക്കാട്, അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സുബി മുട്ടാർ, ഷഹസ് മുട്ടാർ എന്നിവർ സംസാരിച്ചു. -------- ഫോട്ടോ: പോപുലർ ഫ്രണ്ട് പന്തളം ജങ്ഷനിൽ സംഘടിപ്പിച്ച പൊതുയോഗം ദേശീയ സമിതി അംഗം കരമന അഷറഫ് മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.