കുടിവെള്ള പൈപ്പുപൊട്ടി; റോഡിലും വെള്ളക്കെട്ട്​

പന്തളം: എം.സി റോഡിനടിയിലൂടെയുള്ള കുടിവെള്ള പൈപ്പ്​ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. പന്തളം-കോളജ് റോഡിൽ കഴിഞ്ഞ ഒരുമാസമായി വെള്ളം പുറത്തേക്ക്​ ഒഴുകുന്നുണ്ടായിരുന്നെങ്കിലും റോഡിന്‍റെ ഈ ഭാഗം തകർന്നതോടെയാണ് വെള്ളം ശക്തിയായി പുറത്തേക്ക് വന്നുതുടങ്ങിയത്. രാത്രി വെള്ളം ഒഴുകി പന്തളം ജങ്​ഷൻ വരെ എത്തി കെട്ടിനിൽക്കുകയാണ് പതിവ്. കെ.എസ്.ടി.പി റോഡിന്‍റെ പുതുതായി ടാറിങ് നടത്തിയ ഈ ഭാഗം പൊളിച്ചാൽ മാത്രമേ പൊട്ടൽ മാറ്റാൻ കഴിയൂ. തിരക്കുള്ള റോഡായതിനാൽ നന്നാക്കുന്ന സമയം ഗതാഗതവും തടസ്സപ്പെടും. റോഡിൽ വെള്ളക്കെട്ട് കാരണം വഴിയാത്രക്കാർക്ക് കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഫോട്ടോ:പന്തളത്ത് കനറാ ബാങ്കിന് മുൻവശം പൈപ്പ്​ പൊട്ടി വെള്ളം ഒഴുകിയതിനെത്തുടർന്ന് ഇളകിയ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.