ഐ.എ.എം ജില്ല കൺവെൻഷൻ

പന്തളം: ഇന്ത്യൻ ആൻറി കറപ്ഷൻ മിഷന്‍റെ (ഐ.എ.എം) ജില്ല കൺവെൻഷൻ ദേശീയ ചെയർമാൻ രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഷിബു കെ. തമ്പി അധ്യക്ഷത വഹിച്ചു. രാജേന്ദ്ര ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കവിയും സാമൂഹിക പ്രവർത്തകനുമായ വിനോദ് മുളമ്പുഴ, ബാബു ഡാനിയൽ എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ചന്ദ്രൻ, ദേശീയ ട്രഷറർ പ്രിയ പ്രസാദ്, സുജിത് കുമാർ എന്നിവർ സംസാരിച്ചു കെ.പി. പ്രമോദിനെ ജില്ല പ്രസിഡൻറായും എസ്. ഷാലികുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: വിനോദ് മുളമ്പുഴ (ഓർഗനൈസിങ്​ സെക്രട്ടറി), ബാബു ഡാനിയൽ (ജില്ല രജിസ്ട്രാർ), കെ.ആർ. പ്രസാദ്, രാധിക (ജോ.സെക്ര), രാജ്കുമാർ വാഴക്കുന്നം, അനുലാൽ (വൈസ്​ പ്രസി). ഫോട്ടോ: കെ.പി. പ്രമോദ് എസ്. ഷാലികുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.