ആയിക്കലിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കി

റാന്നി: റാന്നി-കോഴഞ്ചരി റോഡിൽ ആയിക്കൽ തിരുവാഭരണ പാതയോടുചേർന്ന് അപകടക്കെണിയായ കൂറ്റൻ മരങ്ങൾ ശനിയാഴ്ച മുറിച്ചുനീക്കി. പന്തളത്ത് ചേർന്ന അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവിടെ മാസങ്ങളായി തിട്ടലിടിഞ്ഞ് മരങ്ങൾ ഏതുനിമിഷവും താഴെ വീഴുമെന്ന അപകടാവസ്ഥയിൽ ആയിരുന്നു. ഫയർഫോഴ്സ്, പൊലീസ്, എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ നീക്കിയത്. ptl rni_6 tree ഫോട്ടോ: റാന്നി-കോഴഞ്ചേരി റോഡിൽ ആയിക്കലിൽ അപകടാവസ്ഥയിൽനിന്ന മരങ്ങൾ മുറിച്ചുനീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.