മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവല്ല: എയ്ഡഡ് മേഖലയിൽ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.സി/ എസ്.ടി ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭസമിതി സംഘടിപ്പിച്ച സമരത്തിന്‍റെ ഭാഗമായി തിരുവല്ല ഹെഡ്‌പോസ്റ്റ്​ ഓഫിസിന് മുന്നിൽ ഭാരതീയ വേലൻ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു. സംസ്ഥാന ജന.സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി പി.കെ. ഗോവിന്ദൻ ആദ്യകാർഡ് പോസ്റ്റ് ചെയ്തു. കെ.ജി. രവി (ജോ.സെക്ര.), കെ.ജി. രമണി (വനിത സമാജം ജന. സെക്രട്ടറി), സുജിത്കുമാർ, സുരേഷ് കല്ലൂപ്പാറ, കെ.കെ. നാരായണൻ പുറമറ്റം, സച്ചുമോൾ, രഞ്ജിത്, പ്രണവ്, കെ.ജി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.