മാസ്‌റ്റർ പ്ലാൻ: ജനകീയ വികസന സമിതി സമരത്തിന്

പന്തളം: മാസ്‌റ്റർ പ്ലാൻ സംബന്ധിച്ച പരാതികൾ നഗരസഭ അധികൃതർ സ്വീകരിച്ച്​ മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പന്തളം ജനകീയ വികസന സമിതി. മുട്ടാർ നീർച്ചാലിന്‍റെ ദുരവസ്ഥക്ക്​ പരിഹാരം കാണുക, പന്തളം ബൈപാസ് യാഥാർഥ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച സമരം തുടങ്ങാൻ കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ കെ.എം. ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.ആർ. രവി, ഹബീബ് റഹ്​മാൻ, ശശികുമാർ വാളാക്കോട്, ബാബു പീടികയിൽ, ജോൺ തുണ്ടിൽ, ജോർജ്, എ.കെ. അക്ബർ, വി. സുശീലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.