ptl th 2 പത്തനംതിട്ട: നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. യാത്രക്കാരെ തെരുവുനായ് കടിക്കുന്നതും പതിവായിട്ടുണ്ട്. ബുധനാഴ്ചയും നഗരത്തിലൂടെ നടന്നുപോയവർക്ക് നായുടെ കടിയേറ്റു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ വിളയാട്ടമാണ് നഗരത്തിൽ. സമീപ നാളുകളിൽ നഗരത്തിൽ നിരവധിപേരെയാണ് നായ്ക്കൾ കടിച്ചത്. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം ഇവയുടെ കൂട്ടമാണ്. റോഡിൽ വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ കിട്ടുന്നതിനാണ് ഇവ കൂട്ടമായി എത്തുന്നത്. നഗരത്തിൽ നായ്ശല്യം മുമ്പ് രൂക്ഷമായപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ നായ്ക്കളുടെ വന്ധ്യംകരണം നടത്തിയശേഷം സ്ഥലത്തുതന്നെ തുറന്നുവിടുകയായിരുന്നു. ഇരുട്ടിന്‍റെ മറവിൽ മാലിന്യം തള്ളുന്ന സ്ഥലങ്ങളായ റിങ് റോഡിലും നഗരത്തിലെ ഇടവഴികളിലുമാണ് തെരുവുനായ്ക്കൾ അധികവും. ബസ് സ്റ്റാൻഡ് പരിസരം, പൊലീസ് സ്റ്റേഷൻ റോഡ്, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ നായ്ശല്യം വർധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറിലും ചാക്കിലുംകെട്ടി നഗരത്തിലെ റോഡരികുകളിൽ തള്ളുന്ന മാലിന്യം കാരണമാണ് തെരുവുനായ്ക്കളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നത്. ടൗണിലെയും ചന്തയിലെയും കടത്തിണ്ണകളിലാണ് രാത്രി നായ്ക്കളുടെ വിശ്രമം. രാവിലെ എത്തുന്ന വ്യാപാരികൾ മുൻവശം കഴുകിവൃത്തിയാക്കി വേണം കടകൾ തുറക്കേണ്ടത്. മിക്ക ദിവസങ്ങളിലും രാത്രി സഞ്ചാരംപോലും നഗരത്തിലൂടെ സാധ്യമല്ല. രാത്രികളിൽ ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ചുചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്. നഗരസഭ പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യം ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.