ptl th1 പത്തനംതിട്ട: കേരള സ്റ്റേറ്റ് സർവിസ് ഏഴ്, എട്ട് തീയതികളിൽ അടൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാവിലെ 10ന് പതാക ഉയർത്തൽ, തുടർന്ന് നിലവിലെ ജില്ല കൗൺസിൽ യോഗം. എട്ടിന് രാവിലെ 10ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തും. ജോർജ് മാമ്മൻ കൊണ്ടൂർ മുതിർന്ന പെൻഷൻകാരെ ആദരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അഡ്വ.കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ ബി.സി. ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 2.30ന് വനിത സമ്മേളനം സംസ്ഥാന ട്രഷറർ കെ.പി. രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. വനിത ഫോറം സംസ്ഥാന പ്രസിഡന്‍റ് നാദിറ സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. മൂന്നിന് സുഹൃദ് സമ്മേളനം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ് എ. ഷംസുദീൻ ഉദ്ഘാടനം ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ് ബിജിലി ജോസഫ്, സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ട്രഷറർ വിൽസൺ തുണ്ടിയത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.