റാന്നി: തോടിന്‍റെ പഴക്കം ചെന്ന കെട്ടിനോടുചേര്‍ത്ത് റോഡിന്‍റെ സംരക്ഷണ ഭിത്തി നിർമിക്കുന്നതായി പരാതി. അടിയിലെ കല്ലുകള്‍ ഇളകി ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലായി റോഡ് നിര്‍മാണക്കമ്പനി കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. ചെത്തോങ്കര എസ്.സി സ്കൂള്‍പടിയിലാണ് സംഭവം. ഇവിടെ നിന്ന ബസ് കാത്തിരിപ്പുകേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. തോടിനടിയില്‍ ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കുന്നത്. കെ.എസ്.ടി.പി അധികൃതരുടെ സാന്നിധ്യമില്ലാതെയുള്ള ഇത്തരം നിർമാണം ആദ്യം മുതലുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പരാതികള്‍ ധാരാളം ഉണ്ടായിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. Ptl rni _1ranni ഫോട്ടോ: റാന്നി പഴവങ്ങാടി ചെത്തോങ്കര എസ്.സി സ്കൂൾപടിയിൽ ബലക്ഷയം നേരിട്ട കെട്ടുകൾക്ക് മുകളിൽ കരാറുകാർ കോൺക്രീറ്റ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.