സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം

പത്തനംതിട്ട: എന്‍.എസ്.ഡി.സിയുടെ കീഴിലുള്ള നൈപുണ്യ വികസന പരിശീലനകേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനത്തിന് 15നും 29നും ഇടയിലുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഈ മാസം 10ന് മുമ്പ്​ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0468 2256000. ....................... പമ്പാമണല്‍ ഇ-ലേലം പത്തനംതിട്ട: 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും ചില്ലറ വില്‍പനക്ക്​ അരീക്കക്കാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്നതുമായ മണല്‍ ഇ-ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ www.mstcecommerce.com വെബ്സൈറ്റില്‍നിന്ന്​ അറിയാം. അരീക്കക്കാവ് ഡിപ്പോ ഓഫിസര്‍ ഫോണ്‍: 8547600535. ടിംബര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍: 0475-2222617. ................... അധ്യാപക ഒഴിവ് അടൂര്‍: ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -01 തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി ഏഴിന് രാവിലെ 11ന് ​പ്രിന്‍സിപ്പലിന്‍റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.