പന്തളം: തിരുവാഭരണം കണ്ട് വണങ്ങാൻ പന്തളത്ത് വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതോടെ പന്തളത്ത് അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. തീർഥാടകവാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കോവിഡ് കാരണം നിശ്ചലമായിരുന്ന തീർഥാടന പാതകൾ ഒരുവർഷത്തെ ഇടവേളക്കുശേഷം, പഴയ തീർഥാടന നാളുകളുടെയത്രവരില്ലെങ്കിലും വീണ്ടും ശരണമുഖരിതമായി. കഴിഞ്ഞ ദിവസങ്ങളിൽ നൂറുകണക്കിന് തീർഥാടക വാഹനങ്ങളാണ് പന്തളത്ത് എത്തിയത്. 12 ന് ഉച്ചക്ക് ഒന്നിനാണ് തിരുവാഭരണങ്ങൾ പന്തളത്തുനിന്ന് ശബരിമലയ്ക്കു പുറപ്പെടുന്നത്. ഫോട്ടോ: പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്തക്ഷേത്രത്തിൽ അനുഭവപ്പെട്ട തിരക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.