റാന്നി: ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങളിലെ അപാകത നിമിത്തം അർഹരായ പലരും പട്ടികയിൽനിന്ന് പുറത്താകാൻ സാധ്യത. അപേക്ഷകരിൽ ഭൂരഹിതരായ ഭവനരഹിതർക്കുള്ള മാനദണ്ഡങ്ങളിലെ അപാകതകളാണ് അർഹരായവർ പുറത്താകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് മാനദണ്ഡമാണ് ഭൂരഹിത ഭവനരഹിതരെ െതരഞ്ഞെടുക്കുന്നതിന് പുറത്തിറക്കിയത്. ഇതിൽ മൂന്നാമതായി പറഞ്ഞിരിക്കുന്നത് അപേക്ഷകരുടെ കുടുംബത്തിൽ ആരുടെയെങ്കിലും പേരിൽ ഭൂമി ഉണ്ടായാൽ അത് മൂന്നു സൻെറിൽ കുറവായിരിക്കണമെന്നാണ്. ഈ മാനദണ്ഡമാണ് അർഹരായ ഗുണഭോക്താക്കൾക്ക് വിനയായി ഭവിക്കുന്നത്. റാന്നി അങ്ങാടി വലിയകാവ് സ്വദേശിനിയായ യുവതി വീടിനായി അപേക്ഷ നൽകിയത് ഭൂരഹിതരുടെ പട്ടികയിലേക്കാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത വലിയകാവ് പട്ടയിൽ ഷീല അജീഷിന് സ്വന്തമായി റേഷൻ കാർഡും അപേക്ഷ സമർപ്പിക്കുമ്പോൾ ഉണ്ടായിരുന്നില്ല. വാടകവീട്ടിൽ കഴിയുന്ന ഷീലയുടെ തൊട്ടടുത്ത് താമസിക്കുന്ന വയോമാതാവിൻെറ റേഷൻ കാർഡിലാണ് അന്ന് ഷീലയുടെയും പേരുണ്ടായിരുന്നത്. മാതാവിൻെറ പേരിലുള്ള അഞ്ചുസൻെറിലെ വീട്ടിൽ ഷീലയുടെ സഹോദരി, ഭർത്താവ്, മക്കൾ എന്നിവരടങ്ങുന്ന വലിയ കുടുംബമാണുള്ളത്. ഈ റേഷൻ കാർഡിൽ പേര് കടന്നുകൂടിയതാണ് ഷീലക്ക് വിനയായത്. ഈ വീട് മൂന്നു സൻെറിൽ കൂടുതലായതിൻെറ പേരിലാണ് ഷീലയുെട അപേക്ഷ തിരസ്കരിക്കപ്പെടുന്നത്. കൂടാതെ, രണ്ടു വീടുകൾക്കുപോലും സ്ഥലം തികയുകയുമില്ല. ഇക്കാരണത്താൽ ഷീലയുടെ അപേക്ഷ നിരസിക്കപ്പെടുന്നതോടെ നിർധന കുടുംബത്തിൻെറ വീെടന്ന സ്വപ്നം യാഥാർഥ്യമാകാതെ പോകും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാറിൻെറ സഹായത്തോടെ ഷീല മുഖ്യമന്ത്രിക്ക് പരാതി നൽകി. മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയാൽ നൂറുകണക്കിന് കുടുംബാംഗങ്ങൾക്ക് പ്രതീക്ഷക്ക് വക നൽകുകയും ചെയ്യും. PtI rni 4 life ഫോട്ടോ:വലിയകാവ് പട്ടയിൽ ഷീലയും കുടുംബവും ഒറ്റമുറി വാടക വീടിനു മുന്നിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.