*തെറ്റായ പട്ടിക നടപ്പാക്കരുത് -സമര സമിതി വനം ൈകയേറ്റം ക്രമീകരിക്കാൻ കേന്ദ്രത്തിന് നൽകിയ പട്ടിക നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് വനം വിജിലൻസിന് പൊന്തൻപുഴ സമരസമിതി പരാതി നൽകി. 2019 ജനുവരിയിൽ സർക്കാർ നിശ്ചയിച്ച സർവേ പൂർണമാകുംവരെ കർഷകരുടെ ഭൂമി തർക്കഭൂമിയാണ്. തർക്കപരിഹാരം വരുത്താതെ തുടർനടപടികൾ സ്വീകരിക്കുന്നത് നിയമപരമല്ലെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. വീണ്ടും സംയുക്ത സർവേ നടത്താൻ തീരുമാനം ഉണ്ടായതിനാൽ മുമ്പ് നടന്ന സംയുക്ത പരിശോധന പ്രകാരമുള്ള പട്ടിക അസാധുവായി. നോട്ടിഫിക്കേഷൻ പ്രകാരം 1771 ഏക്കറുള്ള വലിയകാവ് വനം റീസർവേ കഴിഞ്ഞപ്പോൾ 1898 ഏക്കറായി. ഇതിനിടെ ൈകയേറ്റം നടന്നെങ്കിൽ ഭൂമിയുടെ അളവ് കുറയുകയായിരുന്നില്ലേ വേണ്ടതെന്ന ചോദ്യവും നിലനിൽക്കുന്നു. 1958 നോട്ടിഫിക്കേഷന് വിരുദ്ധമായി പെരുമ്പെട്ടിയിലെ സർവേ നമ്പർ 283 /1 മുഴുവൻ വനമാണെന്ന് റിപ്പോർട്ട് എഴുതിയ റാന്നി ഡി.എഫ്.ഒയാണ് അന്നുമുതൽ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണം. സർവേ ഉടൻ പൂർത്തിയാക്കി അതിൻെറ ഫലം അനുസരിച്ച് പട്ടികയിൽ പരിഷ്കാരം വരുത്തണം. വനം മാഫിയയും വനം വകുപ്പ് ഉന്നതനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിജിലൻസ് അന്വേഷണമാണ് സമരസമിതിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.