ptl th 3 പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിലെ പഴഞ്ചൻ വാഹനം പൊലീസുകാർക്ക് തലവേദനയാകുന്നു. അടിയന്തരഘട്ടങ്ങളില്‍ 112 ല്‍ പൊലീസിനെ വിളിച്ചാൽ സഹായിക്കാൻ ചീറി പാഞ്ഞ് എത്തേണ്ട വാഹനത്തിൽ വിശ്വസിച്ച് പോകാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഈ പഴഞ്ചൻ വാഹനം ഏതു നിമിഷവും വഴിയിൽ ബ്രേക്ക്ഡൗണാകാം. ഒരാഴ്ച മുമ്പ് തലനാരിഴക്കാണ് ഇതിൽ സഞ്ചരിച്ച പൊലീസുകാർ രക്ഷപ്പെട്ടത്. ഓട്ടത്തിനിടയിൽ പുത്തൻപീടികയിൽ വെച്ച് പിന്നിലെ വീൽ ഊരിപ്പോയത് കഴിഞ്ഞ ഏഴിനാണ്. മിക്ക ദിവസവും അറ്റകുറ്റപ്പണി നടത്തിവേണം വാഹനം പുറത്തിറക്കേണ്ടത്. ഇത് പതിവായതോടെ ഡിപ്പാർട്െമൻറിൻെറ സഹായവും ലഭിക്കാതായി. ഇതോടെ സ്വന്തം കൈയിൽനിന്ന് പണം മുടക്കിവേണം അറ്റകുറ്റപ്പണി നടത്താൻ. റോഡിൽ കൂടി വാഹനം പോകുന്നത് വലിയ ശബ്ദമുണ്ടാക്കിയാണ്. ഈ സമയം റോഡിലാകെ പുകയും നിറയും. മലയോര പ്രദേശങ്ങളിലേക്ക് ഒന്നും ഇതിൽ േപാകാൻ പറ്റില്ല. പുതിയ വാഹനം അനുവദിക്കണമെന്ന് ഒന്നര വർഷമായി ആവശ്യപ്പെടുന്നതാണ്. 112 ൽ 24 മണിക്കൂറും സേവനം ലഭ്യമാകും. എവിടെനിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃതകണ്‍ട്രോള്‍ റൂമിലേക്കാവും ആദ്യം വിളിയെത്തുക. രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻെറ ഭാഗമായാണ് പുതിയ പദ്ധതി നിലവിൽവന്നത്. മുമ്പ് 100 എന്ന നമ്പറിൽവിളിക്കുമ്പോള്‍ അതത് ജില്ലകളിലെ കൺട്രോള്‍ റൂമിലായിരുന്നു കോള്‍ ലഭിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്ത് എവിടെനിന്ന്112 ൽ വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള ശേഷി ഈ കൺട്രോള്‍ റൂമിനുണ്ട്. ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചശേഷം വിളി വന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറുകയാണ് ചെയ്യുന്നത്. ജി.പി.എസ് സഹായത്തോടെയാണ് ഓരോ പൊലീസ് വാഹനവും എവിടെയാണ് ഉള്ളതെന്ന് തിരിച്ചറിയുന്നത്. ഇതിനായി പൊലീസ് വാഹനങ്ങളിൽ ടാബ്ലറ്റും ഉണ്ടാകും. റേഞ്ചില്ലാത്ത പ്രദേശത്താണ് സേവനം ആവശ്യമുള്ളതെങ്കിൽ വയര്‍ലെസ് വഴിയായിരിക്കും സന്ദേശം നല്‍കുക. ജില്ല കൺട്രോള്‍ റൂമുകളിലേക്കും സമാനമായ രീതിയിൽ വയര്‍ലെസ് സന്ദേശം നല്‍കും. photo ചിത്രം എഫ്.ടി.പി PTL 15 POLICE JEEP പത്തനംതിട്ട പൊലീസ് കൺട്രോൾ റൂമിലെ വാഹനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.