കുടിവെള്ള വിതരണം: നഗരസഭ കൗൺസിലിൽ പ്രതിപക്ഷത്തിൻെറ രൂക്ഷ വിമർശനം lead... പത്തനംതിട്ട: നഗരത്തിൻെറ പലഭാഗത്തും രണ്ടാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങിയിട്ടും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാത്ത ജല അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി നഗരസഭ കൗൺസിലിൽ അംഗങ്ങൾ. പ്രശ്നത്തിന് പരിഹാരം കാണാൻ ഭരണസമിതി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ കെ. ജാസിംകുട്ടിയാണ് ചർച്ച തുടങ്ങിയത്. പ്രശ്നം പരിഹരിക്കാൻ കക്ഷിഭേദമന്യേ സമരം തുടങ്ങണമെന്ന് ചർച്ചയിൽ പങ്കെടുത്ത എ. സുരേഷ് കുമാർ, സി.കെ. അർജുനൻ, സിന്ധു അനിൽ, അംബിക വേണു, എസ്. ഷൈലജ എന്നിവർ ആവശ്യപ്പെട്ടു. ട്രീറ്റ്മൻെറ് പ്ലാൻറിൻെറ പണി നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങിയതെന്ന് നഗരസഭ അധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ മറുപടി പറഞ്ഞു. ഇത്തരം പണി ചെയ്യുമ്പോൾ നഗരസഭയെ അറിയിക്കുന്ന കാര്യത്തിൽ ജല അതോറിറ്റി വീഴ്ചവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൗൺസിലിനുശേഷം അംഗങ്ങൾ ജല അതോറിറ്റി ഓഫിസിൽ എത്തി എക്സിക്യൂട്ടിവ് എൻജിനീയർ ടി. തുളസീധരനുമായി പ്രശ്നങ്ങൾ ചർച്ചചെയ്തു. ഒരാഴ്ചക്കകം പരിഹാരം ഉണ്ടാകുമെന്നും അടുത്തദിവസം തന്നെ കുമ്പഴപമ്പ് ഹൗസ് ക്ലീൻ ചെയ്യുമെന്നും തുണ്ടമൻകര-കോട്ടപ്പാറ കുടിവെള്ള പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ കെ.ജാസിംകുട്ടി, ജില്ല പ്ലാനിങ് ബോർഡ് മെംബർ പി.കെ അനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അംബിക വേണു , ജെറി അലക്സ് , കൗൺസിലർമാരായ ആനി സജി, ശോഭ കെ.മാത്യു, അനില അനിൽ, മേഴ്സി വർഗീസ്, സുജ അജി, നീനു മോഹൻ , വിമല ശിവൻ, അസി. എൻജിനീയർ സതീകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. Photo: നഗരസഭ കൗൺസിൽ അംഗങ്ങൾ വാട്ടർ അതോറിറ്റി എ.ഇയുമായി ചർച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.